വൈദ്യരത്നം ഔഷധശാലയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയായ അംഗനയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനവും ആരോഗ്യ ബോധവൽക്കരണ സെമിനാറും എറണാകുളം സെൻറ്. തെരേസാസ് (ഓട്ടോണമസ്) കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ആരാധ്യനായ എം. പി. ശ്രീ. ഹൈബി ഈഡൻ നിർവഹിച്ചു. ശ്രീ. ശ്രീജിത്ത് ഉണ്ണി, സീനിയർ സെയിൽസ് മാനേജർ വൈദ്യരത്നം ഔഷധശാല സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ലിസി മാത്യു അദ്ധ്യക്ഷത വഹിച്ചു. ശ്രീ മനു ജേക്കബ് കൗൺസിലർ ആശംസ അർപ്പിച്ചു സംസാരിച്ചു. വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. ജി. വിഷ്ണു ആരോഗ്യ ബോധവൽക്കരണ സെമിനാർ നയിച്ചു.
© 2023 Ashtavaidyan Thaikkattu Mooss Vaidyaratnam